ഭിന്നശേഷി അവാർഡ് നോമിനേഷൻ ക്ഷണിച്ചു

Update: 2022-10-03 04:05 GMT

കോട്ടയം: ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവർക്ക് സാമൂഹികനീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. നോമിനേഷനോടൊപ്പം നിർദിഷ്ട മാതൃകയിലുള്ള വിവരങ്ങളും ഡോക്യുമെന്റേഷൻ, ഫോട്ടോ എന്നിവയും സമർപ്പിക്കണം. അവാർഡിനായുള്ള നോമിനേഷനുകൾ ഒക്ടോബർ 10 നകം ജില്ലാ സാമൂഹിക നീതി ഓഫീസിൽ നൽകണം. വിശദവിവരം www.swd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.