ഡീഗോ കോസ്റ്റ ബ്രസീലിയന്‍ ക്ലബ്ബില്‍ കളിക്കും
പിന്നീട് സ്പെയിന് ദേശീയ ടീമിനായാണ് കളിച്ചത്.
സാവോപോളോ: എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മുന്‍ അത്ലറ്റിക്കോ മാഡ്രിഡ് താരം ഡിഗോ കോസ്റ്റ ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു. ബ്രസീലിയന്‍ ക്ലബ്ബ് അത്ലറ്റിക്കോ മിനേറോയിലാണ് പുതിയ സീസണില്‍ താരം കളിക്കുക. മുന്‍ ചെല്‍സി താരമായ കോസ്റ്റ കഴിഞ്ഞ സീസണിലാണ് അത്ലറ്റിക്കോ വിട്ടത്. താരത്തെ അത്ലറ്റിക്കോ പുറത്താക്കുകയായിരുന്നു. ബ്രസീലില്‍ ജനിച്ച കോസ്റ്റാ ബ്രസീലിനായി 2013ല്‍ രണ്ട് മല്‍സരങ്ങള്‍ കളിച്ചിരുന്നു. പിന്നീട് സ്പെയിന് ദേശീയ ടീമിനായാണ് കളിച്ചത്.എന്നാല്‍ യൂറോ കപ്പില്‍ താരം ഇടം നേടിയിരുന്നില്ല.