ന്യൂമോണിയ ബാധിച്ച് അലനല്ലൂര്‍ സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

Update: 2022-04-17 00:57 GMT

ജിദ്ദ: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മേലാറ്റൂര്‍ അലനല്ലൂര്‍ സ്വദേശി കോര്‍ണകത്ത് അബ്ദുല്‍ കരീം (53) ജിദ്ദയില്‍ മരണപ്പെട്ടു. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ജിദ്ദ ദഹബാന്‍ ഡിസ്ട്രിക്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ് മുഹമ്മദ് കോര്‍ണകത്ത്. മാതാവ്: ആയിഷ. ഭാര്യ: ആയിഷ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags: