'തന്റെ നിര്‍ദേശങ്ങള്‍ വായിച്ചുപോലും നോക്കിയില്ല'; സെലെന്‍സ്‌കിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ട്രംപ്

Update: 2025-12-08 09:38 GMT

ന്യൂയോര്‍ക്ക്: റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാര്‍ അംഗീകരിക്കാന്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി വിസമ്മതിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്‌ലോറിഡയില്‍ വെച്ച് അമേരിക്കന്‍ മധ്യസ്ഥരും യുക്രെയ്ന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നു, എന്നാല്‍ എളുപ്പമായിരുന്നില്ല എന്നാണ് സെലെന്‍സ്‌കി ചര്‍ച്ചയെ കുറിച്ച് പറഞ്ഞത്.

മൂന്ന് ദിവസത്തെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സെലെന്‍സ്‌കിക്കെതിരേ ട്രംപ് രംഗത്തെത്തിയത്. താന്‍ തയ്യാറാക്കിയ ഏറ്റവും പുതിയ സമാധാന നിര്‍ദേശങ്ങള്‍ സെലെന്‍സ്‌കി ഇതുവരെ വായിച്ചുനോക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് ട്രംപിന്റെ പ്രസ്താവന. അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. അധികാരം നഷ്ടപ്പെടുമെന്ന ഭയം കാരണമാണ് സെലെന്‍സ്‌കി യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്ന് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപും ആരോപിച്ചിരുന്നു.

Tags: