സൂരജ് ലാമ തിരോധാനം; 'അദ്ദേഹം വിഐപി അല്ലാത്തത് കൊണ്ടാണോ ഇത് സംഭവിച്ചത്'- വിമര്‍ശനവുമായി ഹൈക്കോടതി

Update: 2025-12-16 13:33 GMT

കൊച്ചി: സൂരജ്ലാമ തിരോധാന കേസില്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് ഹൈക്കോടതി വിമര്‍ശനം. ഇമിഗ്രേഷന്‍ നടപടികള്‍ കൃത്യമായി പാലിക്കാത്തതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. സൂരജ് തിരോധാന കേസില്‍ വിമര്‍ശനം തുടരുകയാണ് ഹൈക്കോടതി. പോലിസും, എയര്‍പോര്‍ട്ട് അധികൃതരും കളമശ്ശേരി മെഡിക്കല്‍ കോളേജുമാണ് വെട്ടിലായത്. കുവൈറ്റില്‍ നിന്ന് ഡിപ്പോര്‍ട്ട് ചെയ്തയാള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടേ എന്ന് കോടതി ചോദിച്ചു. പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എമിഗ്രേഷന്‍ നടപടികളിലെ വീഴ്ചയും കോടതി പറഞ്ഞു. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്ന് സൂരജ്‌ലാമയുടെ കുടുംബം ആവശ്യപ്പെട്ടു.

സൂരജ്‌ലാമയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നെടുമ്പാശ്ശേരി പോലിസ് കൃത്യമായ ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. സമാനതകളില്ലാത്ത ബുദ്ധിമുട്ടുകളിലൂടെയാണ് ആ മനുഷ്യന്‍ കടന്നു പോയത്. വെല്‍ഫെയര്‍ സ്റ്റേറ്റെന്നു പറയുന്ന സ്ഥലത്താണിത് സംഭവിച്ചതെന്നും കോടതി ഓര്‍മിപ്പിച്ചു. അതേസമയം സൂരജ്‌ലാമയുടേതാണെന്ന് സംശയിക്കുന്ന കളമശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന ഫലം ഇനിയും വന്നിട്ടില്ല.

Tags: