അലിഗഡിലെ ധര്‍മ്മ സന്‍സദ് നിരോധിക്കണം; ജംഇയ്യത്ത് ഉലമയെ ഹിന്ദ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ മജിസ്‌ട്രേറ്റിനും കത്തെഴുതി

Update: 2022-01-14 03:54 GMT

ന്യൂഡല്‍ഹി: ഈ മാസം അലിഗഡില്‍ നടക്കാനിരിക്കുന്ന ധര്‍മ്മ സന്‍സദ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമയെ ഹിന്ദ് നേതാവ്  മൗലാനാ സയ്യിദ് അര്‍ഷദ് മദനി തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ മജിസ്‌ട്രേറ്റിനും കത്തെഴുതി. ഹരിദ്വാര്‍ ധര്‍മ്മ സന്‍സദില്‍ മുസ് ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടന്ന സാഹചര്യത്തിലാണ് അലിഗഡില്‍ ധര്‍മ സന്‍സദ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്. 

ഹരിദ്വാര്‍ ധര്‍മസന്‍സദില്‍ വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ സുപ്രിം കോടതി ഉത്തരാഖണ്ഡ് സര്‍ക്കാരിന് ഇന്നലെ നോട്ടിസ് അയച്ചിരുന്നു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഉത്തരാഖണ്ഡ് ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ജംഇയ്യത്ത് ഉലമയെ ഹിന്ദ് ആണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. വാദത്തിനിടയടിലാണ് അലിഡഗഡിലെ ധര്‍മസന്‍സദിനുള്ളള അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടത്. ധര്‍മ സന്‍സദിനോട് എതിര്‍പ്പുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെക്കാന്‍ പ്രാദേശിക ഭരണകൂടത്തെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. 

Tags: