സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പോലിസുകാര്‍ ജാഗ്രത പാലിക്കണം; ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഡിജിപി

നെയ്യാറ്റിന്‍കര കോടതി മജിസ്‌ട്രേറ്റ് പാറശാല സ്‌റ്റേഷനിലെ പോലിസുകാരനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി നിരീക്ഷണത്തില്‍ പോലിസ് ഉദ്യോഗസ്ഥനാണ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതെന്ന് വാക്കാല്‍ വിമര്‍ശിച്ചിരുന്നു

Update: 2021-09-14 07:49 GMT

തിരുവനന്തപുരം: സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പോലിസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിപി അറിയിച്ചു.

നെയ്യാറ്റിന്‍കര കോടതിയിലെ ഒരു മജിസ്‌ട്രേറ്റ് പാറശാലയിലെ സ്‌റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കള്‍ക്ക് നേരത്തെ വഴി വെച്ചിരുന്നു. ഇതിന് പിന്നാലെ മജിസ്‌ട്രേറ്റിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. വിഷയത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ നിരീക്ഷണത്തിലാണ് പോലിസ് ഉദ്യോഗസ്ഥനാണ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതെന്ന് വാക്കാല്‍ വിമര്‍ശിച്ചത്. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍ എത്തിയത്.

അതേ സമയം, പുതിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സേനയ്ക്ക് ഉള്ളില്‍ തന്നെ വിമര്‍ശനമുണ്ട്.


Tags:    

Similar News