ശബരിമല വിമാനത്താവള പദ്ധതിക്ക് തിരിച്ചടിയായി ഡിജിസിഎ റിപോര്‍ട്ട്

Update: 2021-09-19 19:07 GMT

പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിക്ക് തിരിച്ചടിയായി ഡിജിസിഎ റിപോര്‍ട്ട്. കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നാണ് ഡിജിസിഎ റിപോര്‍ട്ട് നല്‍കിയത്. വിമാനത്താവള നിര്‍ദേശത്തെ എതിര്‍ത്ത് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചു.


വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്‍കിയ റിപോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്‌റ്റേറ്റിലാകില്ലെന്നുമാണ് റിപോര്‍ട്ടിലുള്ളത്. വിമാനത്താവളം രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നും ഡിജിസിഎ റിപോര്‍ട്ടില്‍ പറയുന്നു. കേരളത്തിന്റെ റിപോര്‍ട്ട് അടക്കം പരിശോധിച്ച ശേഷമാണ് ഡിജിസിഎ നടപടി.




Tags: