മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

ജൂണില്‍ 4 ഒഴിവുകളാണ് രാജ്യസഭയില്‍ വരുന്നത്. ഒരാള്‍ക്ക് വിജയിക്കാന്‍ 44 എംഎല്‍എമാരുടെ പിന്തുണ വേണം.

Update: 2020-01-12 01:41 GMT

ബംഗളൂര്‍: മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റിലേക്കായിരിക്കും മത്സരിക്കുക.

1991 മുതല്‍ 2014 വരെയുള്ള കാലത്ത് തുടര്‍ച്ചയായി ഹസന്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ ദേവഗൗഡ അഴിഞ്ഞ വര്‍ഷം ആ സീറ്റ് തന്റെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് നല്‍കി. രേവണ്ണ ജയിച്ചെങ്കിലും തുംകുരു ലോക്‌സഭ സീറ്റില്‍ നിന്ന് മത്സരിച്ച ദേവ ഗൗഡ ബിജെപിയുടെ ജി എസ് ബസ്വരാജിനോട് പരാജയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തെ 28 സീറ്റില്‍ 25 ലും വിജയിച്ചു. ഒരു സ്വതന്ത്രനെയും ബിജെപി ജയിച്ചു. ജെഡിഎസ് ഒരു സീറ്റിലൊതുങ്ങുകയും ചെയ്തു.

ജൂണില്‍ 4 ഒഴിവുകളാണ് രാജ്യസഭയില്‍ വരുന്നത്. ഒരാള്‍ക്ക് വിജയിക്കാന്‍ 44 എംഎല്‍എമാരുടെ പിന്തുണ വേണം. നിലവില്‍ ബിജെപിക്ക് 117 സീറ്റും അവര്‍ പിന്തുണക്കുന്ന 2 സ്വതന്ത്രരുമാണ് ഉള്ളത്. അതായത് ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കും. കോണ്‍ഗ്രസ്സിന് 68 സീറ്റുണ്ട്. അതുപയോഗിച്ച് ഒരു രാജ്യസഭ സീറ്റ് നേടാന്‍ കോണ്‍ഗ്രസ്സിനാവും. ജനതാദളിന് 34 സീറ്റാണ് ഉള്ളത്. ആവശ്യമുള്ളതിനേക്കാള്‍ 10 ന്റെ കുറവ്. ആ കുറവ് കോണ്‍ഗ്രസ്സ് നികത്തുമെന്നാണ് കരുതപ്പെടുന്നത്. 

Tags:    

Similar News