വടമ പാമ്പുംമേക്കാട്ട് മനയിലെ ദേവകി അന്തര്‍ജ്ജനം അന്തരിച്ചു

Update: 2020-12-05 16:15 GMT

മാളഃ വടമ പാമ്പുംമേക്കാട്ട് മനയിലെ വലിയമ്മയും പരേതനായ ശ്രീധരന്‍ നമ്പൂതിരിയുടെ ഭാര്യയുമായ ദേവകി അന്തര്‍ജ്ജനം (86) നിര്യാതയായി. പരേതരായ കൊളങ്ങാത്ത് ചൊറുമി മനയില്‍ വല്ലഭന്‍ നമ്പൂതിരിയുടേയും ആര്യ അന്തര്‍ജ്ജനത്തിന്റേയും മകളാണ്.

വലിയമ്മ വര്‍ഷങ്ങളായി മനയില്‍ ആചാര അനുഷ്ഠാനങ്ങളോടെ പൂജ ചെയ്തിരുന്നു.സംസ്‌ക്കാരം ആചാരവിധി പ്രകാരം നടത്തി. 21വരെ ഭക്തര്‍ക്ക് പാമ്പും മേക്കാട്ട് മനയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദനീയമല്ലെന്ന് പാമ്പും മേക്കാട്ട് മന ജാതദേവന്‍ നമ്പൂതിരി അറിയിച്ചു.

മക്കള്‍ ജാതവേദന്‍ നമ്പൂതിരി, വല്ലഭന്‍ നമ്പൂതിരി, ഉഷ അന്തര്‍ജ്ജനം. മരുമക്കള്‍ സാവിത്രി അന്തര്‍ജ്ജനം, ഇന്ദു അന്തര്‍ജ്ജനം, വാസുദേവന്‍ നമ്പൂതിരി.