ഫീസ് ഈടാക്കിയിട്ടും മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് രേഖകള്‍ ലഭിക്കുന്നില്ലെന്ന് പരാതി

ആര്‍ടിഒ ഓഫിസുകളില്‍ നിന്ന് ലഭിക്കേണ്ട വാഹനങ്ങളുടെ ആര്‍സി, പെര്‍മിറ്റ്, ലൈസന്‍സ് എന്നീ രേഖകളാണ് വസ്തുക്കളുടെ ലഭ്യത കാരണം അര്‍ഹതപെട്ടവര്‍ക്ക് മാസങ്ങളായി ലഭിക്കാതിരിക്കുന്നത്.

Update: 2021-03-18 11:14 GMT

തിരൂരങ്ങാടി: വിവിധ രേഖകള്‍ ലഭിക്കുന്നതിന് വന്‍ ഫീസ് ഈടാക്കി പിടിച്ച് പറി നടത്തുമ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് രേഖകള്‍ ലഭിക്കുന്നില്ലന്ന് വ്യാപക പരാതി. ആര്‍ടിഒ ഓഫിസുകളില്‍ നിന്ന് ലഭിക്കേണ്ട വാഹനങ്ങളുടെ ആര്‍സി, പെര്‍മിറ്റ്, ലൈസന്‍സ് എന്നീ രേഖകളാണ് വസ്തുക്കളുടെ ലഭ്യത കാരണം അര്‍ഹതപെട്ടവര്‍ക്ക് മാസങ്ങളായി ലഭിക്കാതിരിക്കുന്നത്.

നേരത്തെ ഈ രേഖകളല്ലാം ഉപഭോക്താവിന് നേരിട്ട് കൈകളിലെത്തിയിരുന്നു. എന്നാല്‍ പുതിയ ഉത്തരവിലൂടെ പോസ്റ്റല്‍ വഴിമാത്രമെ ഇനി മുതല്‍ നല്‍കുന്നുള്ളൂ. ഇതിന്റെ ഭാഗമായി പോസ്റ്റല്‍ ചിലവടക്കം ഉപഭോക്താവിന്റെ കൈയ്യില്‍ നിന്ന് വലിയ തോതില്‍ ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം നല്‍കിയിട്ടും ഒരാഴ്ചക്കുള്ളില്‍ ലഭിക്കേണ്ട രേഖകള്‍ മാസങ്ങളായിട്ടും ലഭിക്കാത്ത അവസ്ഥയാണുള്ളത്. രേഖകള്‍ അടിക്കേണ്ട വസ്തുക്കളുടെ ദൗര്‍ലഭ്യതയാണ് കാലതാമസത്തിനിടയാക്കുന്നതെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം.

നേരത്തെ ഇത്തരത്തിലുള്ള രേഖകള്‍ക്ക് ഫീസുകള്‍ ഈടാക്കാത്ത കാലത്ത് കാലതാമസം നേരിട്ടിരുന്നില്ല.ഭീമമായ ഓരോന്നിനും ഫീസ് ഈടാക്കിയിട്ട് പോലും കാലതാമസം നേരിടുന്നത് മൂലം വലിയ പ്രതിസന്ധിയാണ് ബന്ധപ്പെട്ട ഉപഭോക്താക്കള്‍ അനുഭവിക്കുന്നത്.

Tags:    

Similar News