മതപരമായ ആചാരം നടത്താന്‍ അനുമതി നിഷേധിച്ചു; ഇസ് ലാം മതം സ്വീകരിച്ച് യുവാവ്

Update: 2025-10-04 08:34 GMT

ന്യൂഡല്‍ഹി: ഹിന്ദു മതപരമായ ആചാരം നടത്താന്‍ അനുമതി നിഷേധിച്ചതിനേ തുടര്‍ന്ന് ഇസ് ലാം മതം സ്വീകരിച്ച് യുവാവ്. ഹിന്ദു മതപരമായ ആചാരമായ മാതാ ജാഗരണ്‍ നടത്താന്‍ അനുമതി നിഷേധിച്ചതിനേ തുടര്‍ന്നാണ് മതം മാറിയത്.

ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്നുള്ള ഒരു യുവാവ് ഹിന്ദു മതപരമായ ആചാരമായ മാതാ ജാഗരണ്‍ നടത്താന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ചു. ഈ സംഭവം പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കുകയും മതസ്വാതന്ത്ര്യത്തെയും ഭരണകൂടത്തിന്റെ പങ്കിനെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.

റമാല പോലീസ് സ്റ്റേഷന്‍ പരിധിയിലെ അസാര ഗ്രാമത്തില്‍ താമസിക്കുന്ന സുശീല്‍ ശര്‍മ്മയാണ് മതം മാറിയത്. ഇയാള്‍ ആചാരം സംഘടിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് അനുമതി തേടിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെടുകയും തുടര്‍ന്ന് അസ്വസ്ഥനായ അദ്ദേഹം ഇസ് ലാം മതം സ്വീകരിക്കുകയുമായിരുന്നു. മതംമാറിയ ശര്‍മ്മ പ്രാദേശിക പള്ളിയില്‍ പോയി പ്രാര്‍ഥന നടത്തുകയും ചെയ്തു.

'ഭരണകൂടം എനിക്ക് അനുമതി നിഷേധിച്ചപ്പോള്‍ എനിക്ക് വളരെയധികം വേദന തോന്നി. ഞാന്‍ വിശ്വാസ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു, അതിനാല്‍ ഞാന്‍ ഇസ് ലാം തിരഞ്ഞെടുത്തു, ഇന്ന് എന്റെ ആദ്യ പ്രാര്‍ഥന നടത്തി.'അദ്ദേഹം പറഞ്ഞു. 'ഓരോ പൗരനും സ്വന്തം വിശ്വാസം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. ഒരു ഹിന്ദു, ഇസ് ലാം മതം സ്വീകരിക്കുമ്പോള്‍ പോലിസ് അതിനെ ഒരു കുറ്റകൃത്യമായി കാണുന്നു എന്നതാണ് പ്രശ്‌നം. ഇത് ഇരട്ടത്താപ്പാണ് കാണിക്കുന്നത്' എന്ന് പ്രാദേശിക കടയുടമയായ മുഹമ്മദ് ആരിഫ് പറഞ്ഞു.

Tags: