ഡെങ്കിപ്പനി: ആഗ്രയില്‍ സ്ഥിതിഗതികള്‍ രൂക്ഷം; രോഗികളില്‍ 60 ശതമാനവും കുട്ടികള്‍

Update: 2021-09-14 14:46 GMT

ആഗ്ര: വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി ഗുരുതരമായി തുടരുന്നതിനിടയില്‍ ആഗ്രയിലെ സ്ഥിതി ഗുരുതതരമായി. ഐഎംഎ ആഗ്ര ഘടകത്തിന്റെ നേതൃത്വം നല്‍കുന്ന സൂചനയനുസരിച്ച് ജില്ലയിലെ 40-50 ശതമാനം പനിരോഗികളും വൈറല്‍ പനിയോ ഡെങ്കിയോ ബാധിച്ചവരാണ്. രോഗികളില്‍ 60 ശതമാനവും കുട്ടികളാണെന്ന് ഐഎംഎ ആഗ്ര ഘടനം പ്രസിഡന്റ് രാജീവ് ഉപാധ്യായ പറഞ്ഞു.

ആഗ്രയില്‍ 35 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതില്‍ 14 പേര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. രോഗപ്രസരണം നിയന്ത്രിക്കുന്നതിനായി മെഡിക്കല്‍കോളജിലും മറ്റ് ആശുപത്രികളിലും ഫോഗിങ് നടത്തുന്നുണ്ട്. പുതിയ രോഗികളുടെ വിവരങ്ങള്‍ പെട്ടെന്ന് തന്നെ ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

യുപിയില്‍ ഇതുവരെ 60 പേരാണ് ഡങ്കിപ്പനി ബാധിച്ച് മരിച്ചത്. യുപിയിലെ ഫിറോസാബാദാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചത്.  

Tags:    

Similar News