ഇറാനുമായി യുദ്ധം ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം തെറ്റെന്ന് ഡെമോക്രാറ്റുകള്‍
വാഷിങ്ടണ്‍: ഇറാനുമായി യുദ്ധം ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം തെറ്റെന്ന് ഡെമോക്രാറ്റുകള്‍. പശ്ചിമോഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കക്ക് ഭീഷണിയില്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം എന്ന് അവര്‍ വ്യക്തമാക്കി
'നമ്മുടെ രാജ്യത്തിന് ഒരാസന്ന ഭീഷണിയുമില്ലാതിരിക്കെയാണ് ട്രംപ് യുദ്ധം ആരംഭിച്ചത്, ഈ യുദ്ധത്തിന് ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴും വ്യക്തമായ ഒരു കാരണം പോലും നല്‍കിയിട്ടില്ല, അത് എങ്ങനെ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിന് ഒരു പദ്ധതിയും ഇല്ല,' സെനറ്റര്‍ എലിസബത്ത് വാറന്‍ പറഞ്ഞു. എക്‌സിലെ വീഡിയോയിലാണ് അവരുടെ പരാമര്‍ശം.
നിങ്ങളില്‍ പലരെയും പോലെ തനിക്കും ട്രംപ് ചെയ്യുന്ന കാര്യങ്ങളില്‍ വിയോജിപ്പുണ്ടെന്നും ഈ അനാവശ്യ സംഘര്‍ഷത്തില്‍ ഇതിനകം കൊല്ലപ്പെട്ടവരെ ഓര്‍ത്ത് തനിക്ക് ദുഃഖമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം താന്‍ ചെയ്യുമെന്നും വാറന്‍ കൂട്ടിചേര്‍ത്തു.