ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലെന്ന് റിപോര്‍ട്ടുകള്‍. ദീപാവലിക്കുശേഷം വലിയ രീതിയിലാണ് ഗുണനിലവാരം താഴ്ന്നതെന്ന് കണക്കുകള്‍ പറയുന്നു. ലോകത്തിലെ ഏറ്റവും മലിനമായ പ്രധാന നഗരമായി ഇന്ത്യന്‍ തലസ്ഥാനം മാറിയെന്ന് സ്വിസ് ഗ്രൂപ്പായ ഐക്യുഎയര്‍ വ്യക്തമാക്കുന്നു. വായു ഗുണനിലവാര സൂചിക 400 കടന്നതോടെ പാരിസ്ഥിതികാവസ്ഥ വളരെ മോശം സ്ഥിതിയിലായി.
ദീപാവലി പ്രമാണിച്ച് രാജ്യ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം മോശം അവസ്ഥയിലേക്ക് എത്തിയ സാഹചര്യത്തില്‍ 'ജിആര്‍എപി 2' പ്രകാരമുള്ള മലിനീകരണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ സീസണില്‍ ഒക്ടോബര്‍ 14ന് ആദ്യമായി 'ജിആര്‍എപി 1' പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ വായുഗുണനിലവാരം നിലവില്‍ കൂടുതല്‍ മോശാവസ്ഥയിക്കേ് കടക്കുകയാണെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാകുന്നത്.