വിദേശ വനിതയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; രണ്ടുപേര്‍ പിടിയില്‍

Update: 2019-08-13 06:17 GMT

ന്യൂഡല്‍ഹി: വിദേശ വനിതയെ ഡല്‍ഹിയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ദക്ഷിണ ഡല്‍ഹിയിലെ വസന്ത് കുഞ്ച് മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശിനിയായ മുപ്പത്തൊന്നുകാരിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കിയശേഷം കാറില്‍വച്ച് ബലാല്‍സംഗം ചെയ്തത്.

കഴിഞ്ഞ ആറുമാസമായി യുവതി ഡല്‍ഹിയിലാണ് താമസം. ഈ കാലയളവില്‍ ഗുഡ്ഗാവിലുള്ള ഒരു ആക്രി ഡീലറെ യുവതി പരിചയപ്പെട്ടിരുന്നു. ഈ സൗഹൃദത്തിന്റെ പേരില്‍ യുവാവ് മുപ്പത്തൊന്നുകാരിയെ ഫ്‌ലാറ്റില്‍ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ച് ആവശയാക്കുകയും ഇവരുടെ കാറിനുള്ളില്‍വച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു. ശേഷം വഴിയില്‍ തള്ളുകയായിരുന്നു. പ്രധാനപ്രതി ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലിസ് പറഞ്ഞു.


Tags:    

Similar News