കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡല്‍ഹി സമരം നാളെ

Update: 2024-02-07 08:50 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡല്‍ഹി സമരം നാളെ. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവരും ഡിഎംകെ, സമാജ്‌വാദി, ആര്‍ജെഡി പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. യുഡിഎഫ് വിട്ടു നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കില്ല.

Tags: