ഡിവൈഡറില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് ട്രക്ക് പാഞ്ഞുകയറി; നാല് പേര്‍ക്ക് ദാരുണാന്ത്യം

Update: 2022-09-21 04:06 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സീമാപുരി പരിസരത്ത് അമിതവേഗത്തിലെത്തിയ ട്രക്ക് ഡിവൈഡറില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി ഡല്‍ഹി സീമാപുരിയിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ബസ് ഡിപ്പോയ്ക്ക് സമീപം പുലര്‍ച്ചെ 1.51 ന് ആയിരുന്നു അപകടം. കരീം (52), ചോട്ടേ ഖാന്‍ (25), ഷാ ആലം (38), റഹൂ (45) എന്നിവരാണ് മരിച്ചത്. മനീഷ് (16), പ്രദീപ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറുപേരും റോഡിലെ ഡിവൈഡറില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തിനുശേഷം ഡ്രൈവര്‍ ട്രക്കുമായി കടന്നുകളഞ്ഞു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News