ഡല്‍ഹി: അദിഷി എംഎല്‍എക്ക് ആദായവകുപ്പ് നോട്ടിസ്; രാഷ്ട്രീയ പകപോക്കലെന്ന് ആം ആദ്മി പാര്‍ട്ടി

Update: 2021-06-30 19:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹി എംഎല്‍എ അദിഷിക്ക് ആദായ നികതി വകുപ്പിന്റെ നോട്ടിസ്. 69.79 ലക്ഷം രൂപ മ്യൂച്ചര്‍ ഫണ്ടിലും സ്ഥിരം നിക്ഷേപമായും കയ്യിലുണ്ടെന്ന തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചിരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ ഭരദ്വാജിനെ ഉദ്ധരിച്ച് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അദിഷിക്കെതിരേ നടക്കുന്നത് രാഷ്ട്രീയപകപോക്കലാണെന്നും അവര്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ മേഖലക്ക് നല്‍കുന്ന സംഭാവനകള്‍ അതുല്യമാണെന്നും ഭരദ്വാജ് പറഞ്ഞു. നീക്കത്തിനു പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു.

2012നു മുമ്പാണ് നോട്ടിസില്‍ പറയുന്ന പണം നിക്ഷേപിച്ചതെന്നും 2013ലാണ് എഎപി ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്നും 2015ലാണ് അദിഷി ഡല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.