ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,944 പുതിയ കൊവിഡ് കേസുകളും 82 മരണങ്ങളും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. 5,329 പേര്‍ രോഗമുക്തി നേടി. 30,302 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതോടെ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം 5,78,324ആയി. 5,38,680 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 9,342 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.