ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 655 കൊവിഡ് കേസുകള്‍; 4 മാസത്തിനുള്ളില്‍ ഏറ്റവും താഴ്ന്ന നിരക്ക്

Update: 2020-12-26 17:17 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 23 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു.ആഗസ്ത് 17 ന് 652 കേസുകളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണസംഖ്യ 10,437 ആയി. ആകെ കേസുകളുടെ എണ്ണം 6,22,094 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ പ്രതിദിന പോസിറ്റീവ് നിരക്ക് ഇപ്പോള്‍ 0.98 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. 6.4 ലക്ഷത്തിലധികം ആളുകള്‍ രോഗമുക്തി നേടി. തലസ്ഥാനത്തെ വീണ്ടെടുക്കല്‍ നിരക്ക് 97.2 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 67,115 ടെസ്റ്റുകള്‍ നടത്തി, ഇതില്‍ 40,138 ആര്‍ടി-പിസിആര്‍ ടെസ്റ്റുകളും 26,977 ദ്രുത ആന്റിജന്‍ ടെസ്റ്റുകളും.