ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ഡല്‍ഹി പോലിസ് പിടികൂടി

Update: 2020-12-27 04:17 GMT

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ ഡല്‍ഹി ഖാന്‍പൂര്‍ പോലിസ് തോക്കുമായി പിടികൂടി. ഡല്‍ഹി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് പ്രതിയെ പിടികൂടിയത്.

ഡല്‍ഹി പോലിസ് പറയുന്നതനുസരിച്ച് 2010ല്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒരു കേസില്‍ പ്രതിയായ ഇയാള്‍ അതേ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുകയായിരുന്നു. 2013ല്‍ ബംഗ്ലാദേശ് കോടതി പ്രതിയെ വധശിക്ഷയ്ക് വിധിച്ചു. പ്രതി മുങ്ങിയതോടെ ഇയാളെ കണ്ടെത്തുന്നവര്‍ക്ക് കോടതി ഒരു ലക്ഷം ബംഗ്ലാദേശി താക ഇനാം പ്രഖ്യാപിച്ചു.

കേസില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്നാണ് 2010ല്‍ ഇയാള്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് തിരിച്ചുപോയില്ല. ബംഗ്ലാദേശില്‍ നിരവധി കുറ്റകൃത്യങ്ങള്‍ ഇയാള്‍ നടത്തിയതായി ഡല്‍ഹി പോലിസ് പറയുന്നു.

അനധികൃതമായി രാജ്യത്തെത്തിയതിനും ആയുധങ്ങള്‍ കൈവശം വച്ചതിനു ഡല്‍ഹി പോലിസ് കേസെടുത്തിട്ടുണ്ട്. വിവരം ബംഗ്ലാദേശ് എംബസിയെ അറിയിച്ചു.

Tags:    

Similar News