ഡല്‍ഹി: വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

ഉത്തര്‍ പ്രദേശിലെ ബറേലിയില്‍നിന്നാണ് ഇയാളെ ഡല്‍ഹി ക്രൈംബ്രാഞ്ച് പിടികൂടിയത്.

Update: 2020-03-03 07:41 GMT

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ വെടിയുതിര്‍ത്തയാളെ പോലിസ് അറസ്റ്റ് ചെയ്തു.പേര് പോലിസ് വെളിപ്പെടുത്തിയിട്ടില്ല.  ഉത്തര്‍ പ്രദേശിലെ ബറേലിയില്‍നിന്നാണ് ഇയാളെ ഡല്‍ഹി ക്രൈംബ്രാഞ്ച് പിടികൂടിയത്. കഴിഞ്ഞ മാസം 24നാണ് ജാഫറാബാദില്‍വച്ച് പോലിസിനും ജനക്കൂട്ടത്തിനും നേരെ വെടിയുതിര്‍ത്തത്. ഇതു സംബന്ധിച്ച് വ്യക്തമാക്കാന്‍ ഡല്‍ഹി പോലിസ് വൈകീട്ട് മൂന്നിന് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ക്കുന്നുണ്ട്. ഇയാള്‍ തോക്കുമായി നീങ്ങുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.

Tags:    

Similar News