മെട്രോസര്‍വീസ് ആരംഭിക്കാന്‍ ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനുമതി നല്‍കി

Update: 2020-09-02 09:07 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഡല്‍ഹി മെട്രോ സര്‍വീസ് പുന:രാരംഭിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശത്തിന് ഡല്‍ഹി ലഫ്‌നന്റ് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ജില്ലാ ദുരന്തനിരവാരണ അതോറിറ്റി ഓഫിസര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ലഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ അനുമതി നല്‍കിയത്.

അനില്‍ ബെയ്ജാലിനു പുറമെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍, ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

ദേശവ്യാപകമായി ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ മാര്‍ച്ച് 22ലെ ജനതാകര്‍ഫ്യൂ തുടങ്ങിയതു മുതല്‍ ഡല്‍ഹി മെട്രോ അടഞ്ഞുകിടക്കുകയാണ്. ഇപ്പോള്‍ അണ്‍ലോക്ക് 4ന്റെ ഭാഗമായി പൊതുവാഹന ഗതാഗതം ഘട്ടംഘട്ടമായി തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങിയ സാഹചര്യത്തിലാണ് മേട്രോയും തുറക്കുന്നത്. നിയന്ത്രിതമായി സെപ്റ്റംബര്‍ 7 മുതല്‍ മെട്രോ തുറന്നുപ്രവര്‍ത്തിക്കും. 

Tags:    

Similar News