കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

Update: 2020-11-27 16:35 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന സര്‍ഷകര്‍ക്ക് തുണയായി ഡല്‍ഹി സര്‍ക്കാര്‍. സമരം ചെയ്യുന്ന കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുന്ന നിരങ്കാരി സമാംഗ മൈതാനത്ത് വെള്ളവും പായയും എഎപിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തിലാണ് നല്‍കുന്നത്. എഎപി മാത്രമല്ല, ഡല്‍ഹി സര്‍ക്കാരും കൂടെയുണ്ടെന്ന് എഎപി വക്താവ് രാഖവ് ഛദ്ദ പറഞ്ഞു.

ഇതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ ഇന്ന് അടിയന്തിര ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി ജല ബോര്‍ഡാണ് കര്‍ഷകര്‍ തങ്ങുന്ന ബുരാരി മൈതാനത്തേക്ക് വെളളം എത്തിക്കാന്‍ ഉത്തരവിട്ടത്. അതിനു വേണ്ടി നോഡല്‍ ഓഫിസര്‍മാരെയും നിയമിച്ചു.

സ്റ്റേഡിയങ്ങള്‍ ജയിലുകളാക്കാമെന്ന കേന്ദ്ര നിര്‍ദേശത്തെ ഡല്‍ഹി സര്‍ക്കാര്‍ തള്ളുക മാത്രമല്ല, സമരക്കാര്‍ക്ക് ആവശ്യമായ സംവിധാനങ്ങളുമൊരുക്കി.

Similar News