ഡല്‍ഹി: വീട് നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം നല്‍കും

എല്ലാവര്‍ക്കും അടിയന്തിര നഷ്ടപരിഹാരമായി 25000 രൂപ അടുത്ത ദിവസം തന്നെ വിതരണം ചെയ്യും. ബാക്കി തുക 23 ദിവസത്തിനകം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Update: 2020-02-28 13:16 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ വീട് പൂര്‍ണമായി നശിപ്പിക്കപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം സഹായധനമായി നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഭാഗികമായി നാശനഷ്ടം സംഭവിച്ചവര്‍ക്ക് രണ്ടരലക്ഷം രൂപയും അനുവദിക്കും.എല്ലാവര്‍ക്കും അടിയന്തിര നഷ്ടപരിഹാരമായി 25000 രൂപ അടുത്ത ദിവസം തന്നെ വിതരണം ചെയ്യും. ബാക്കി തുക 23 ദിവസത്തിനകം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡല്‍ഹി കലാപത്തില്‍ ഇതുവരെ 123 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 630 ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. തെരുവുകളിലെ പോലിസ് സുരക്ഷ തുടരും. ജുമുഅ നമസ്‌ക്കാരത്തിന് പള്ളികള്‍ക്കു സമീപം പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നെന്നും ഉമാമുമാരെ കണ്ട് സുരക്ഷ ഉറപ്പു നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു. 

Tags: