ഡല്‍ഹി തീപിടിത്തം; അപകടമല്ല, ഗൂഢാലോചനയെന്ന് ഡല്‍ഹി പോലിസ്

Update: 2021-10-10 11:57 GMT

ന്യൂഡല്‍ഹി: ഡല്‍ഹി ഓക്‌ല ഹര്‍കേഷ് നഗറില്‍ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തം അപകടം മൂലമല്ലെന്ന് ഡല്‍ഹി പോലിസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ്, ആരോ കരുതിക്കൂട്ടി തീകൊടുത്തതാണെന്ന നിഗമനത്തിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഒക് ലയിലെ ഗോഡൗണിന് തീപിടിച്ചത്.

തീപിടിച്ച സമയത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയാളെ ചോദ്യം ചെയ്താല്‍ മാത്രമേ എന്താണ് സംഭവത്തിനു പിന്നിലെന്ന് തിരിച്ചറിയുകയുള്ളൂ. വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള ശത്രുതയാണെന്ന സൂചനയുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.45നാണ് കോട്ടന്‍ നൂലും വസ്ത്രങ്ങളും നിറഞ്ഞ ഗോഡൗണിന്റെ താഴെയുള്ള നിലയില്‍ തീപിടിച്ചത്. 18ഓളം അഗ്നിശമന വാഹനങ്ങള്‍ ഉപയോഗിച്ചാണ് തീ അണച്ചത്.

കത്തിനശിച്ചതല്ലാതെ ആര്‍ക്കും ജീവഹാനിയോ പരിക്കോ പറ്റിയിട്ടില്ല. 

Tags: