ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്‌സ്പ്രസില്‍ വന്‍ തീപ്പിടിത്തം

Update: 2021-03-13 13:08 GMT

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരിക്കെ ഡല്‍ഹി-ഡെറാഡൂണ്‍ ശതാബ്ദി എക്‌സ്പ്രസില്‍ വന്‍ തീപ്പിടിത്തം. കാന്‍സ്‌റോ മേഖലയ്ക്കു സമീപത്ത് വച്ചാണ് ട്രെയിനിന്റെ സി-നാല് കംപാര്‍ട്ട്‌മെന്റില്‍ തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപോര്‍ട്ട്. ആര്‍ക്കെങ്കിലും പരിക്കോ ആളപായമോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

    'തീപ്പിടിച്ച കോച്ച് ട്രെയിനില്‍ നിന്നു വേര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഗാര്‍ഡ് അറിയിച്ചിട്ടുണ്ടെന്നും അഗ്‌നിശമന സേനയെ വിവരമറിയിച്ചിട്ടുണ്ടെന്നും' റെയില്‍വേ വ്യക്തമാക്കി. ട്രെയിനിനു തീപ്പിടിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹി മാധ്യമങ്ങളില്‍ പ്രചരിച്ചത് പരിഭ്രാന്തി പരത്തിയിരുന്നു. അപകടാവസ്ഥ ഒഴിവാക്കി ട്രെയിന്‍ ലക്ഷ്യസ്ഥാനമായ ഹരിദ്വാറിലേക്ക് തിരിച്ചു.

Delhi-Dehradun Shatabdi Express Catches Fire