കപില്‍ മിശ്രക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ഡല്‍ഹി കോടതിയുടെ നിര്‍ദ്ദേശം

Update: 2021-02-10 13:54 GMT

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തതായുള്ള പരാതിയില്‍ ബിജെപി നേതാവ് കപില്‍മിശ്രക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കാന്‍ കോടതി ഡല്‍ഹി പോലിസിനോട് ആവശ്യപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹരജിയിലാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹിമാന്‍ഷു രാമന്‍ സിംഗ് പോലിസിനോട് റിപോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. നടപടികള്‍ വിശദമാക്കി മാര്‍ച്ച് 9 ന് റിപോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവിട്ടത്.


കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച കപില്‍ മിശ്രയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പോലീസ് പലതവണ പരാജയപ്പെട്ടുവെന്ന് അപേക്ഷയില്‍ പറയുന്നു. മിശ്രയുടെ വര്‍ഗ്ഗീയ പ്രസ്താവനകളുടെ ഫലമായി ധാരാളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഡല്‍ഹി തെരഞ്ഞെടുപ്പ് വേളയില്‍ മുസ്‌ലിം വിരുദ്ധ വികാരം ആളിക്കത്തിക്കാനും വര്‍ഗ്ഗീയ തേരിതിരിവ് സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളായിരുന്നു പ്രസ്താവനകളിലൂടെ നടത്തിയതെന്നും ഹര്‍ഷ് മന്ദര്‍ ഹരജിയില്‍ പറഞ്ഞു.




Tags:    

Similar News