ഡല്‍ഹി മുഖ്യമന്ത്രി കൊവിഡ്-19 പരിശോധനക്ക് വിധേയനായി

Update: 2020-06-09 08:21 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. ചെറിയ തോണ്ട വേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊവിഡ് 19 പരിശോധനയ്ക്ക് വിധേയനാക്കിയത്. ഇതേ കാരണത്താല്‍ അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ എല്ലാ യോഗങ്ങളും മാറ്റിവച്ചിരുന്നു.

നിലവില്‍ ഡല്‍ഹിയില്‍ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 29,943 പേര്‍ക്ക് കൊവിഡ്19 ബാധിച്ചിട്ടുണ്ട്. 17,712 പേര്‍ ചികില്‍സയിലുണ്ട്, 11,357 പേര്‍ രോഗവിമുക്തരായി. 874 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്. 

Tags: