വിമാനത്തിന്റെ ചിറകില്‍ തീ;ബിഹാറില്‍ വിമാനം തിരിച്ചിറക്കി

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു

Update: 2022-06-19 08:23 GMT

ന്യൂഡല്‍ഹി: ചിറകില്‍ തീ കണ്ടതിനെ തുടര്‍ന്ന് ബിഹാറില്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനമാണ് തീ കണ്ടതിനെ തുടര്‍ന്ന് ബിഹാറിലെ പട്‌നയില്‍ അടിയന്തരമായി തിരിച്ചിറക്കിയത്.

വിമാനത്തിലുണ്ടായ സാങ്കേതിക തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.185 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    

Similar News