ഡല്‍ഹി സ്‌ഫോടനം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

Update: 2025-11-11 09:59 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ സംഘം സ്ഥലത്ത് പരിശോധന നടത്തി വരികയാണ്. സുരക്ഷാ വീഴ്ചയുണ്ടായി എന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്. ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ 13 പേരാണ് മരിച്ചത്.

സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഐബി മേധാവി, ഡല്‍ഹി പോലിസ് കമ്മീഷണര്‍, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ എന്നിവരുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരുകയാണ്. വിമാനത്താവളങ്ങള്‍, മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, അതിര്‍ത്തി പ്രവേശന പോയിന്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കുന്നുണ്ട്. എല്ലാ വാഹനങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

Tags: