ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടന കേസില്‍ എന്‍ഐഎ അന്വേഷണ സംഘം രൂപീകരിച്ചു. എഡിജി വിജയ് സാക്കറെ നേതൃത്വം നല്‍കുന്ന 10 അംഗ സംഘത്തെയാണ് രൂപീകരിച്ചത്. ഐജി, രണ്ട് ഡിഐജിമാര്‍, മൂന്ന് എസ്പിമാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരടങ്ങുന്നതാണ് സംഘം. കേസ് ചര്‍ച്ച ചെയ്യാന്‍ എന്‍ഐഎ ഡിജിയും ഐബി മേധാവിയും ഇന്ന് യോഗം ചേരും.
അതേസമയം അറസ്റ്റിലായവരുടെയും കസ്റ്റഡിയിലെടുത്തവരുടെയും കോള്‍ ലോഗുകള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്.വൈറ്റ് കൊളര്‍ സംഘം ഡല്‍ഹി യില്‍ നിന്നും 2 കാറുകള്‍ വാങ്ങിയതായി കണ്ടെത്തി. രണ്ടാമത്തെ കാര്‍ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.