ഡല്‍ഹിയില്‍ കുത്തിയ പശുക്കുട്ടിയെ അടിച്ച വഴിയാത്രക്കാരന്‍ അറസ്റ്റില്‍

Update: 2021-01-06 09:13 GMT

ന്യൂഡല്‍ഹി: തന്നെ കുത്തിയ പശുക്കുട്ടിയെ മര്‍ദ്ദിച്ച വഴിയാത്രക്കാരനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. പശുകുത്തുന്നതും കുത്തുകൊണ്ടയാള്‍ ദേഷ്യത്തില്‍ അടിക്കുന്നതുമായ വീഡിയോ ആരോ എടുത്ത് പോലിസില്‍ വളിച്ചറിയിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ചെയ്ത വീഡിയോ വൈറലായിരിക്കുകയാണ്.

പശുക്കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കുവേണ്ടി സജ്ഞയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

''സംഭവമറിഞ്ഞെത്തിയ പോലിസ് കമല്‍സിങ് എന്നൊരാളെ അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ ഇയാള്‍ ബുദ്ധമാര്‍ഗിലെ താമസക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്തു''- ഈസ്റ്റ് ഡല്‍ഹി ഡിസിപി ദിലീപ് കുമാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News