പ്ലസ് വണ്‍ അധിക ബാച്ച് വൈകിപ്പിക്കുന്നത് വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി: എസ്ഡിപിഐ

Update: 2021-12-09 11:16 GMT

കോഴിക്കോട്: പ്ലസ് വണ്‍ അധിക ബാച്ച് അനുവദിക്കുന്നത് വൈകുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചിരിക്കുകയാണെന്നും ഇത് വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണന്നും എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി.

സീറ്റ് കിട്ടാതായതോടെ പലരും പ്രൈവറ്റ് സ്‌കൂളില്‍ അഭയം തേടുകയാണ്. കോഴിക്കോട് ജില്ലയില്‍ ആയിരക്കണക്കിന് കുട്ടികളാണ് പെരുവഴിയില്‍ ആയിരിക്കുന്നത്. ക്ലാസുകള്‍ ആരംഭിച്ച് ഒന്നരമാസമായിട്ടും അധികബാച്ച് അനുവദിക്കാതെ സര്‍ക്കാരിന്റ മെല്ലെ പോക്ക് നയം തുടരുന്നു. ഇത് തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്ലസ് വണ്‍ പരീക്ഷാ ഫലത്തെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതാന്‍ സാഹചര്യം ഒരുക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

Similar News