കോഴിക്കോട് സര്‍വകലാശാലയിലെ ഡിഗ്രി പ്രോജെക്ടുകള്‍ ജൂണ്‍ 4 ന് സമര്‍പ്പിക്കണം

Update: 2020-06-03 11:03 GMT

പുത്തനത്താണി: കോഴിക്കോട് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ എല്ലാവരും അവരുടെ ആറാം സെമസ്റ്റര്‍ പ്രൊജക്റ്റ് വര്‍ക്കുകള്‍ ജൂണ്‍ 4ന് സമര്‍പ്പിക്കണം. രാവിലെ പത്ത് മണിക്കും വൈകീട്ട് മൂന്ന് മണിക്കും ഇടയില്‍ പുത്തനത്താണി ഗൈഡ് കോളജിലാണ് പ്രോജെക്ടുകള്‍ സമര്‍പ്പിക്കേണ്ടത്.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത അവസാന വര്‍ഷ ബി.എ ചരിത്രം വിദ്യാര്‍ത്ഥികള്‍ (വിദൂര വിദ്യാഭ്യാസം) ജൂണ്‍ 5നാണ് പുത്തനത്താണി ഗൈഡ് കോളേജിലെത്തി പ്രൊജക്റ്റുകള്‍ സമര്‍പ്പിക്കേണ്ടത്.

സര്‍വ്വകലാശാല ഐഡി കാര്‍ഡ്, ആറാം സെമസ്റ്റര്‍ ഹാള്‍ ടിക്കറ്റ്, പ്രൊജക്റ്റ് അക്‌നോളഡ്ജ്മെന്റ് സ്ലിപ്പ് എന്നിവയും പ്രൊജക്റ്റ് റിപോര്‍ട്ടിന്റെ കൂടെ കൊണ്ടുവരേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ കൊവിഡ് പ്രതിരോധത്തിനായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് എത്തേണ്ടത്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമേ വിദ്യാര്‍ത്ഥികള്‍ ഹാജരാകാന്‍ പാടുള്ളൂ. 

Tags:    

Similar News