പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം ചെയ്തു: പ്രതിക്കെതിരെയുള്ള എഫ്‌ഐആര്‍ കോടതി തള്ളി

മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് ഇരുവരും വിവാഹം ചെയ്തുവെന്ന് ദമ്പതികള്‍ കോടതിയെ അറിയിക്കുകയായിരുന്നു.

Update: 2020-10-21 10:34 GMT

അലബഹാദ്: പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിന്നീട് അതേ പെണ്‍കുട്ടിയെ വിവാഹം ചെയ്തുവെന്ന് ബോധിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിക്കെതിരെയുള്ള എഫ്‌ഐആര്‍ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് പ്രതിയും ഇരയും ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആയതോടെ പീഡനക്കേസ് തള്ളിയത്. മധ്യസ്ഥ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് ഇരുവരും വിവാഹം ചെയ്തുവെന്ന് ദമ്പതികള്‍ കോടതിയെ അറിയിക്കുകയായിരുന്നു. യുവതിയുടെ പിതാവ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. പിന്നീട് ഇവര്‍ വിവാഹിതരായിയെന്ന് എഴുതി വാങ്ങി കോടതി എഫ്‌ഐആര്‍ തള്ളുകായിരുന്നു.

പഞ്ചാബിലെ ഗിയന്‍ സിങ്ങിന്റെ കേസിലെ സുപ്രീംകോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതിയുടെ നടപടി. സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില കേസുകളില്‍ അനുരഞ്ജനം ആകാമെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. എന്നാല്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ സമൂഹത്തില്‍ ഗുരുതരമായ സ്വാധീനം ചെലുത്തുന്ന ഹീന കുറ്റകൃത്യങ്ങള്‍ ''ഇരയുടെയോ ഇരയുടെയോ കുടുംബമോ കുറ്റവാളിയോ തമ്മില്‍ തര്‍ക്കം പരിഹരിച്ചിട്ടുണ്ടെങ്കിലും എഫ്‌ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

Tags:    

Similar News