കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

Update: 2020-10-09 12:27 GMT

കൊല്ലം: കുളത്തൂപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്സോ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി ബാദുഷയാണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ കുളത്തൂപ്പുഴ പോലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ ബാദുഷ രാത്രിയില്‍ വനത്തിലാണ് കഴിഞ്ഞത്. പിന്നീട് ഇവിടെ നിന്നും ചെന്തുരുണി വന്യജീവി സങ്കേതത്തിലേക്കു മുങ്ങി. തുടര്‍ന്ന് മാസ്‌ക് ധരിച്ച് ഓട്ടോ സ്റ്റാന്‍ഡിലെത്തി ഓട്ടം വിളിച്ചു.

ഡ്രൈവര്‍മാര്‍ക്ക് സംശയം തോന്നിയതോടെ രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാരാണ് പിടികൂടിയത്. പാലക്കാട്ട് പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബാദുഷ.