പഴയന്നൂരില്‍ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു

Update: 2020-10-07 04:13 GMT

തൃശൂര്‍: തൃശൂര്‍ പഴയന്നൂരില്‍ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സതീഷ് (കുട്ടന്‍, 39 വയസ്സ്) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. പഴയന്നൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് സതീഷ്. രണ്ടു മാസത്തെ പരോളില്‍ നാട്ടിലെത്തിയതാണ്.