വഴിക്കടവ്: വിസതട്ടിപ്പ് കേസില്‍ ഒളിവില്‍പ്പോയ കല്‍പ്പകഞ്ചേരി സ്വദേശിയായ പ്രതിയെ വഴിക്കടവ് പോലിസിന്റെ പിടിയില്‍. കല്‍പ്പകഞ്ചേരി കല്ലിങ്ങല്‍ ചിറയില്‍ അബ്ദുല്‍ റസാക്ക് (58) ആണ് പട്ടാമ്പിയില്‍ താമസിക്കുന്നതിനിടിയില്‍ പിടിയിലായത്. പട്ടാമ്പിയില്‍ മറ്റൊരു പേരിലാണ് പ്രതി രണ്ടാം ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞിരുന്നത്.
2006 ല്‍ വഴിക്കടവില്‍ കുവൈറ്റില്‍ വിസ നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി പണം കൈപ്പറ്റി മുങ്ങിയെന്നാണ് കേസ്. പണം നഷ്ടപ്പെട്ടവര്‍ കേസ് കൊടുത്തതോടെ അറസ്റ്റിലായി. കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കോടതി ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത് ദാസ് ഐപിഎസ്സിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈഎസ്പി അബ്ദുല്‍ ഷെരീഫ് കെ കെയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തി. സൈബര്‍ സെല്ലില്‍ നിന്ന് സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍ കെ പട്ടാമ്പിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.