കാവളങ്ങാട്ട് ക്രിസ്ത്യന്‍ പള്ളിക്കുനേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍

Update: 2021-10-26 11:34 GMT

കോതമംഗലം: കോതമംഗലം കാവളങ്ങാട് പഞ്ചായത്തലെ ക്രിസത്യന്‍ പള്ളികള്‍ക്കും രൂപക്കൂടുകള്‍ക്കും എതിരേ നിരന്തരമായി ആക്രമണം നടത്തിയയാളെ പോലിസ് പിടികൂടി. അന്വേഷണം നടത്തിയ പ്രത്യേക സംഘം പല സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്താണ് പ്രതിയെ പിടിയൂടിയത്.

നേര്യമംഗലം അള്ളുങ്കല്‍ കളപ്പുരയ്ക്കല്‍ സിജോയെന്ന മനോജാണ് പ്രതി. നാല്‍പ്പതു വയസ്സുള്ള ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമുണ്ടെന്ന് പോലിസ് പറയുന്നു.

പുലിയന്‍പാറ, ഊന്നുകല്‍, അള്ളുങ്കല്‍ ഭാഗത്തെ പള്ളികള്‍ക്കും രൂപക്കൂടുകള്‍ക്കുമെതിരേയാണ് ഇയാള്‍ ആക്രമണം നടത്തിയത്.

ഇയാള്‍ തനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പോലിസിന്റെ നിഗമനം.

മൂവാറ്റുപുഴ ഡിവൈഎസ്പി പി എസ് മുഹമ്മദ് റിയാസ്, ഇന്‍സ്‌പെക്ടര്‍ കെ ജി ഋഷികേശന്‍ നായര്‍, എ എസ്‌ഐമാരായ എം എസ് ജയന്‍, മനാഫ്, സിപിഒമാരായ നിയാസുദ്ദീന്‍, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.