ഹരിപ്പാട്: സ്‌റ്റേഷനില്‍നിന്ന് പോലിസിനെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതി പിടിയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര നോര്‍ത്ത് വളവന്‍ ചിറ കിഴക്കതില്‍ സോജിയെ (29) ആണ് ഹരിപ്പാട് പോലിസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ഹരിപ്പാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടാനുബന്ധിച്ചു നടന്ന ഗാനമേളക്കിടയില്‍ മാരകായുധം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്.
തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച പ്രതി പോലിസുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. കുമാരപുരം ഇടപ്പള്ളി തോപ്പിന് സമീപം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം രാത്രി സോജി ഇവിടെയുണ്ടെന്ന് പോലിസിന് രഹസ്യവിവരം ലഭിക്കുകയും തുടര്‍ന്ന് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.