പി ടി തോമസിനെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍; നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

ഇന്നുരാവിലെ അന്തരിച്ച പി ടി തോമസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നഹാസ് എസ്പിക്ക് പരാതി നല്‍കിയത്.

Update: 2021-12-22 14:56 GMT

പത്തനംതിട്ട: അന്തരിച്ച പി ടി തോമസ് എംഎല്‍എക്കെതിരേ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പോലിസ് മേധാവിക്കാണ് പരാതി നല്‍കിയത്.

ഇന്നുരാവിലെ അന്തരിച്ച പി ടി തോമസിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നഹാസ് എസ്പിക്ക് പരാതി നല്‍കിയത്.

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന പിടി തോമസ് ഇന്നുരാവിലെ 10.15 നാണ് തമിഴ്‌നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ മരിച്ചത്. തൃക്കാക്കര എംഎല്‍എയായ പിടി തോമസ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാണ്. നാളെ വൈകീട്ട് രവിപുരം ശ്മശാനത്തിലാണ് തോമസിന്റെ സംസ്‌കാരം.

Tags: