ദീപു കൊലക്കേസ്;പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

സിപിഎം പ്രവര്‍ത്തകരായ 4 പേരാണു കേസിലെ പ്രതികള്‍

Update: 2022-03-23 09:54 GMT
ദീപു കൊലക്കേസ്;പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.അഡീഷനല്‍ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.സിപിഎം പ്രവര്‍ത്തകരായ 4 പേരാണു പ്രതികള്‍.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു കേസ് നേരത്തെ പരിഗണിച്ചിരുന്നത്. പട്ടികജാതി/വര്‍ഗ പീഡനം തടയല്‍ നിയമ പ്രകാരമുള്ള കേസില്‍ നടപടി ക്രമം പാലിക്കുന്നതില്‍ കോടതി വീഴ്ച വരുത്തിയതായി നിരീക്ഷിച്ച ഹൈക്കോടതി കേസ് തൃശൂരിലേക്കു മാറ്റുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന് എതിരേയുള്ള വിളക്ക് അണക്കല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദീപുവിന്റെ മരണത്തില്‍ കലാശിച്ചത്.കിഴക്കമ്പലത്ത് വഴിവിളക്കുകള്‍ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയത്. എംഎല്‍എ കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നതു തടയുന്നു എന്നായിരുന്നു ആക്ഷേപം.വിളക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.




Tags:    

Similar News