ലഖ്നോ: ദീപാവലി പ്രമാണിച്ച് ആമകളെ സംരക്ഷിക്കുന്നതിനായി ചമ്പൽ വന്യജീവി സങ്കേതത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി അധികൃതർ. ഇതിനായി മോട്ടോർ ബോട്ടുകൾ നദിയിൽ പട്രോളിംഗ് നടത്തുന്നുണ്ട്.
ചമ്പലിലെ അപൂർവ സുന്ദരികളായ കടലാമകളെ സംരക്ഷിക്കാനുള്ള നീക്കമാണിത്. ആമ വിഷ്ണുവിന്റെ അവതാരമാണെന്ന് ഒരു മതവിശ്വാസമുണ്ട്. ധൻതേരസ് മുതൽ ദീപാവലി വരെ ഐശ്വര്യത്തിനായി താന്ത്രിക മന്ത്രങ്ങളിൽ നഖങ്ങളും ഷെല്ലുകളും ഉപയോഗിക്കാൻ വിശ്വാസികൾ സുന്ദരി ഇനം ആമകളെ കടത്തുന്നു. ഇത് തടയാനാണ് സംരക്ഷണം ശക്തമാക്കിയിരിക്കുന്നത്.
ആഗ്രയിലെ ബാഹിലൂടെ ഒഴുകുന്ന ചമ്പൽ നദിയിൽ എട്ട് അപൂർവ ആമ ഇനങ്ങളെ സംരക്ഷിക്കുന്നുണ്ട്. കടുപ്പമുള്ള പുറംതൊലിയുള്ള ധോർ, സാൽ, പച്ചേഡ, കാളി ധോർ എന്നിവയും മൃദുവായ പുറംതൊലിയുള്ള സിയോട്ടർ, കറ്റാഹ്വ, സുന്ദരി, മോർപംഖി ഇനങ്ങളും ഇതിൽ ഉൾപ്പെടുന്നു.