ദീപക്കിന്റെ ആത്മഹത്യ; ഷിംജിതക്ക് ജാമ്യമില്ല

Update: 2026-01-27 06:35 GMT

കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യചെയ്ത സംഭവത്തിലെ പ്രതിയായ വടകര മുട്ടുങ്ങലിലെ ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പ്രതിക്ക് ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാവുമെന്ന് പോലിസ് കോടതിയെ അറിയിച്ചു.സമൂഹവിചാരണ നടത്തണമെന്ന ലക്ഷ്യത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ചതെന്നും പ്രചരിപ്പിച്ചതെന്നും ഇതിലെ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്നും സാക്ഷികളുടെ മൊഴിയും തെളിവുകളും ശേഖരിച്ചുവരികയാണെന്നും അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്.

Tags: