വ്യാപാരികള്‍ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹവീട് സമര്‍പ്പണം ഇന്ന്

Update: 2021-03-19 04:20 GMT
പുത്തനത്താണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് നിര്‍മിച്ച മാനസ സ്‌നേഹ വീട് കുടുംബത്തിന് കൈമാറുന്നു. വീടിന്റെ താക്കോല്‍ദാനം ഇന്നു 3 മണിക്ക് കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കുഞ്ഞാവു ഹാജി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അകാലത്തില്‍ പൊലിഞ്ഞ കടുങ്ങാത്തുകുണ്ട് മാമ്പറയിലെ വരമ്പന്‍ ഷമീറിന്റെ അനാഥ കുടുംബത്തിനാണ് വ്യാപാരികള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. രണ്ട് കിടപ്പുമുറികളോടെ 9 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ വീട് 4 മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. സമര്‍പ്പണ ചടങ്ങില്‍ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ, വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത്, കല്പകഞ്ചേരി പോലീസ് സി.ഐ എം.ബി റിയാസ് രാജ തുടങ്ങിയവര്‍ പങ്കെടുക്കും.


വീട് പണിയുമായി സഹകരിച്ച് മികച്ച സേവനം കാഴ്ച്ചവെച്ച കൂട്ടായ്മകളെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിക്കും. ചടങ്ങിനോടാനുബന്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി.പി രാധാകൃഷ്ണന്‍ പ്രസ് ഫോറം പ്രസിഡന്റ് എച്ച്.അബ്ദുല്‍ വാഹിദിന് നല്‍കി പ്രകാശനം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ അസ്‌ലം മെട്രോ, അക്ബര്‍ സഫ, ശുഐബ് സിറ്റി, ശരീഫ് സിന്‍സ, അബ്ദുല്‍ സലാം ബീറ്റ, മൊയ്തീന്‍ കുട്ടി എലൈറ്റ്, അനീസ് റിയല്‍, മുഹമ്മദ് അടിയാട്ടില്‍ പങ്കെടുത്തു.




Tags:    

Similar News