രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ്

Update: 2021-03-12 13:50 GMT

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം 1.6 ശതമാനത്തോളം ഇടിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍. ഇന്ത്യന്‍ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ ഇന്‍ഡക്‌സ് (വ്യാവസായിക ഉല്‍പാദന സൂചിക) അനുസരിച്ച് വ്യാവസായി മേഖലയില്‍ ജനുവരി 2021ല്‍ 2 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്.

ഖനനമേഖലിയില്‍ 3.7 ശതമാനവും വൈദ്യുതി ഉല്‍പ്പാദനത്തില്‍ 5.5 ശതമാനവും ഇടിവുണ്ടായി. ജനുവരി 2020ല്‍ വ്യാവസായിക ഉല്‍പാദന സൂചിക വളര്‍ച്ച 2.2 ശതമാനമായിരുന്നു.

സമ്പദ്‌വ്യവസ്ഥയുടെ നിശ്ചിത കാലയളവിലെ വിവിധ വ്യാവസായിക മേഖലയിലെ വളര്‍ച്ചാ നിരക്കാണ് വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി).

Tags: