യുഎഇ പ്രസിഡന്റിന്റെ നിര്യാണം: കുവൈത്തില്‍ 40 ദിവസത്തെ ദുഃഖാചരണം

Update: 2022-05-13 14:38 GMT

കുവൈത്ത് സിറ്റി: യുഎഇ പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്യാണത്തില്‍ കുവൈത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയപതാക പാതി താഴ്ത്തിക്കെട്ടും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയും പ്രഖ്യാപിച്ചു. അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെതാണ് ഉത്തരവ്. 

2004മുതല്‍ യുഎഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചത്. 74 വയസായിരുന്നു. 2004 നവംബര്‍ മൂന്ന് മുതല്‍ യുഎഇ പ്രസിഡന്റാണ്.

രാഷ്ട്രപിതാവും പ്രഥമ യുഎഇ പ്രസിഡന്റുമായിരുന്ന ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ മരണത്തെത്തുടര്‍ന്നാണ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നയ്ഹാന്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 

Tags:    

Similar News