ഇരട്ടക്കുട്ടികളുടെ മരണം: മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

Update: 2020-09-28 09:00 GMT

മഞ്ചേരി: ചികില്‍സ വൈകിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീക്ക് ഇരട്ടക്കുട്ടികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. കറുത്ത തുണി തലയില്‍ ധരിച്ചെത്തിയ പ്രവര്‍ത്തകരെ പോലിസ് മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ തടഞ്ഞു.

മെഡിക്കല്‍ കോളജ് ആതുര കേന്ദ്രമല്ല, മരണകേന്ദ്രമായി മാറിയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി പറഞ്ഞു.

ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു. ഉമറലി കരേക്കാട്, സൈഫുദ്ധീന്‍ കണ്ണനാരി, ഹനീഫ മേച്ചേരി, റഷീദ് ഊര്‍ങ്ങാട്ടിരി, കെ പി ശറഫുദ്ധീന്‍, ഇ കെ അന്‍ഷിദ്, സുബൈര്‍ വീമ്പൂര്‍, നൗഷര്‍ കല്ലട, അനീസ് കളത്തിങ്ങല്‍, നൗഫല്‍ വണ്ടൂര്‍, വിജീഷ് എളങ്കുര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News